Film News

ആസിഫിന്റെ പുതിയ ചിത്രം കാറ്റ് ഇന്ന് തിയേറ്ററില്‍

ആസിഫ് അലിയും മുരളിഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം കാറ്റ് ഇന്ന് തിയേറ്ററുകളില്‍ എത്തും.
പത്മരാജന്റെ വിവിധ കഥകളിലെ കഥാപാത്രങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് മകന്‍ അനന്തപദ്മനാഭനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രം സംവിധാനം ചെയ്തത് അരുണ്‍കുമാര്‍ അരവിന്ദാണ്. കര്‍മയുഗ് ഫിലിംസിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ അരവിന്ദ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ദീപക് ദേവാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം ഒരുക്കിയിരിക്കുന്നത്.വരലക്ഷ്മി ശരത്കുമാര്‍, മാനസ രാധാകൃഷ്ണന്‍ എന്നിവരാണ് നായികമാര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top