നടിമാര്‍ക്ക് സോഷ്യല്‍ മീഡിയകളിലൂടെ മോശം അനുഭവം നേരിടുക എന്നത് ഇപ്പോള്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഇതിന് ഏറ്റവും ഒടുവില്‍ ഇരയായിരിക്കുന്നത് നടി ദുര്‍ഗ കൃഷ്ണനാണ്.പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ നായികയാണ് ദുര്‍ഗ. ദുര്‍ഗയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേയ്ക്ക് അശ്ശീല സന്ദേശം അയക്കുകയും, തുടരെ ശല്യപ്പെടുത്തുകയും ചെയ്ത യുവാവിനെയാണ് നടി വെളിച്ചത്ത കൊണ്ടു വന്നത്.
ദുര്‍ഗയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്ക് അശ്ലീല സന്ദേശം അയച്ച് ഇയാള്‍ നിരന്തരം ശല്യം ചെയ്തു. ഒടുവില്‍ സഹിക്കാനാകാതെ വന്നപ്പോള്‍ ദുര്‍ഗ സന്ദേശത്തിന്റെയും പ്രൊഫൈലിന്റെയും സ്ക്രീന്‍ ഷോട്ട് അടക്കം പോസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ ഞരമ്പുരോഗികള്‍ക്ക് ഒരു ലൈസെന്‍സുമില്ലെന്നും അവരെ കാണിച്ചുകൊടുക്കാനാണ് താന്‍ ഇത് പങ്കുവയ്ക്കുന്നതെന്നും ദുര്‍ഗ വ്യക്തമാക്കി.