കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഇടതുപക്ഷം നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് സോളാര്‍ അന്വേഷണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്. സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിനുവേണ്ടിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഏത് അന്വേഷണവും നേരിടും. അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ലോ സെക്രട്ടറിയുടെ നിയമോപദേശം തേടാതിരുന്നതെന്നും ഹസന് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
ഇടതുപക്ഷം നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് സോളാര്‍ അന്വേഷണമെന്ന് എം.എം. ഹസന്
By
October 11, 2017 11:06 am