Home app

അനുപംഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

ബോളിവുഡ് താരം അനുപം ഖേറിനെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചു. മുന്‍ ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്റെ രണ്ടു വര്‍ഷം കാലാവധി പൂര്‍ത്തിയായതിനാലാണ് പുതിയ ചെയര്‍മാനയി അനുപം ഖേറിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായും നാഷണല്‍ സ്‌കൂള്‍ ഡ്രാമ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2004 ല്‍ പത്മശ്രീയും 2016 ല്‍ പത്മഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഡാഡി, ഹം ആപ്‌കെ ഹൈ കോന്‍, സൗധാഗര്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം പ്രണയം എന്ന ചിത്രത്തിലും അനുപം അഭിനയിച്ചിട്ടുണ്ട്.

2015 ജൂണ്‍ ഒന്‍പതിനാണ് ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി നിയമിച്ചത്. ചൗഹന്റെ നിയമനം ഏറെ വിവാദങ്ങള്‍ സൃഷ്ട്രിച്ചിരുന്നു. ചൗഹാനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top