ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന സിപിഎമ്മിന്റേയും മുസ്ലീം ലീഗിന്റേയും നിലപാട് പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടിയാണെന്ന ആരോപണവുമായി ബിജെപി.
ദേശവിരുദ്ധ ശക്തികളെ നിരോധിക്കേണ്ടതില്ലെന്നും ജനാധിപത്യപരമായി നേരിട്ടാല്‍ മതിയെന്നും സിപിഎം പറയുന്നത് ആത്മഹത്യാപരമാണെന്നും ഭീകരവാദികള്‍ക്ക് വേദിയൊരുക്കുന്നതിനു തുല്യമാണിതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.
മാറാട് കലാപത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി എംപിയ്ക്ക് പങ്കുണ്ടോ എന്ന് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ വര്‍ഗീയ ഭീകരവാദത്തിന്റെ ആദ്യ പരീക്ഷണശാല എന്ന നിലയില്‍ മാറാട് കലാപത്തിലെ മുഴുവന്‍ അണിയറ നീക്കങ്ങളും പുറത്തു കൊണ്ടുവരണമെന്നും രമേശ് പറഞ്ഞു.