ജനങ്ങളുടെ പേടിമാറ്റാനാണ് അമിത് ഷാ കേരളത്തില്‍ എത്തിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ജനരക്ഷാ യാത്രയുടെ ഭാഗമായി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം. മുഖ്യമന്ത്രി പിണറായി വിജയനുള്ളതുപോലെ ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാന്‍ അമിത് ഷായ്ക്കും സഞ്ചാരസ്വാതന്ത്ര്യമുണ്ട്. അമിത് ഷാ ഈ മാസം 17 ന് വീണ്ടും കേരളത്തിലെത്തുമെന്നും കുമ്മനം പറഞ്ഞു.
ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ അമിത് ഷാ പങ്കെടുത്ത പരിപാടിയായിട്ടും ജനരക്ഷായാത്രയ്ക്ക് പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിച്ചില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കൂടാതെ കണ്ണൂര്‍ പിണറായിയില്‍ ഉള്‍പ്പെടെ ജാഥയില്‍ പങ്കെടുക്കുമെന്ന്ന അറിയിച്ച് പങ്കെടുക്കാതെ ഡല്‍ഹിക്ക് മടങ്ങിയത് ജനങ്ങളുടെ പരിഹാസത്തിന് ഇടയാക്കിയിരുന്നു.