ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മുദ്രവാക്യത്തിനെതിരെ സിപിഎം രംഗത്ത്. ‘ഒറ്റക്കൈയാ ജയരാജാ മറ്റേ കൈയും കാണില്ല’ എന്ന മുദ്രാവാക്യം കൊലവിളിയണെന്ന് ജയരാജന് ആരോപിച്ചു. ഭീഷണിപ്പെടുത്തുന്ന മുദ്രാവാദ്യത്തിനെതിരെ കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബിജെപി നേതാക്കളായ വി. മുരളീധരന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി. ജനരക്ഷായാത്ര കൂത്തുപറമ്പിലൂടെ കടന്നു പോയപ്പോഴാണ് മുദ്രാവാക്യം ഉയര്‍ന്നത്.
‘മറ്റേക്കൈയ്യും കാണില്ല’ മുദ്രാവാക്യം കൊലവിളിയാണെന്ന് പി ജയരാജന്
By
October 8, 2017 6:01 am