Home app

പിണറായിയിലെ ജനരക്ഷാ യാത്രയില്‍ അമിത് ഷാ പങ്കെടുക്കില്ല

ബിജെപിയുടെ ജനരക്ഷായാത്രയുടെ പിണറായി വഴിയുളള പര്യടനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്തില്ല. വൈകിട്ട് നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയില്‍ തുടരാന്‍ അമിത് ഷായോട് നിര്‍ദേശിച്ചതാണ് കാരണമെന്നാണ് ബിജെപി വൃത്തങ്ങള്‍ അറിയിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര മൂന്നാം ദിവസമായ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ പിണറായി വഴിയാണ് കടന്നുപോകുന്നത്. പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രാവിലെ 10 ന് മമ്പറത്ത് നിന്നാരംഭിക്കുന്ന പദയാത്ര വൈരുന്നേരം തലശേരിയിലാണ് സമാപിക്കുക. വൈകുന്നേരം തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതുയോഗം നടക്കും. പൊതുയോഗത്തില്‍ അമിത് ഷാ അണികളെ അഭിസംബോധന ചെയ്യുമെന്നും നേരത്തെ അറിയിച്ചിരുന്നു. പക്ഷേ പൊതുയോഗത്തിലും അമിത് ഷാ പങ്കെടുക്കില്ല.

ഇന്നലെ കീച്ചേരിമുതല്‍ കണ്ണൂര്‍ ടൗണ്‍വരെ നടന്ന പദയാത്രയില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തിരുന്നു. നാളെ പാനൂര്‍ മുതല്‍ കൂത്തുപറമ്പ് വരെ നടക്കുന്ന പദയാത്രയോടെ ജനരക്ഷായാത്രയുടെ ജില്ലയിലെ പര്യടനം അവസാനിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top