Home app

ആന്ധ്രാപ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് പേര്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് പേര്‍ മരിച്ചു. അഞ്ച് മണിക്കൂറോളം പെയ്ത ശക്തമായ മഴയില്‍ നഗരങ്ങള്‍ വെള്ളത്തിനടിയിലായി.

ഹൈദരാബാദിലെ ബഞ്ചാരി ഹില്‍ മേഖലയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞ് വീണ് 28 കാരനും ആറ് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ചാര്‍മിനാല്‍ മേഖലയില്‍ ഒരാള്‍ വൈദ്യുതാഘാതമേറ്റും മരിച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം 4.30 മുതല്‍ 8.30 വരെയുള്ള സമയങ്ങളില്‍ 67.6 മില്ലി മീറ്റര്‍ മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top