നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് അഞ്ചാം തവണയും ജാമ്യം തേടി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ മുന്‍ഭാര്യ മഞ്ജുവാര്യര്‍ക്കെതിരെ ആരോപണം. മഞ്ജുവും എഡിജിപി ബി.സന്ധ്യയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. കൊടുംകുറ്റവാളിയായ പള്‍സര്‍ സുനി തനിക്കെതിരേ നല്‍കിയിരിക്കുന്ന മൊഴി വിശ്വസിക്കരുത്. സംവിധായകന് ശ്രീകുമാര്‍ മേനോന് തന്നോട് കടുത്ത ശത്രുതയുണ്ട്. പ്രോസിക്യൂഷന് ഉന്നയിക്കുന്നത് പോലെ താന്‍ സാക്ഷികളെ സ്വാധീനിക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന് ബി.രാമന്‍പിള്ള മേഖേനയാണ് ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് മൂന്നാം തവണയും താരം ഹൈക്കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്.
ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ മഞ്ജു വാര്യര്‍ക്കെതിരെ ആരോപണം
By
September 19, 2017 9:13 am