സംഗീത നാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിത റിമാന്‍ഡ് തടവുകാരനായി ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ചതില്‍ തെറ്റൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ ബന്ധങ്ങളുടെ പേരില്‍ തടവില്‍ കഴിയുന്ന ഒരാളെ കണ്ടതില്‍ എന്ത് തെറ്റാണുള്ളതെന്ന് കോടിയേരി ചോദിച്ചു. പാര്‍ട്ടി സമരങ്ങളുടെ പേരില്‍ തങ്ങള്‍ തടവിലായിരുന്നപ്പോള്‍ പാര്‍ട്ടി വിരുദ്ധര്‍ പോലും സന്ദര്‍ശിക്കാന്‍ എത്തി. അത് വ്യക്തി ബന്ധങ്ങളുടെ പേരിലാണ്. കെപിഎസി ലളിത ദിലീപിനെ സന്ദര്‍ശിച്ച സംഭവം രാഷ്ട്രീയ വത്കരിക്കേണ്ട ആവശ്യമില്ലെന്നും കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി.
കെപിഎസി ലളിത ദിലീപിനെ സന്ദര്‍ശിച്ചതില്‍ തെറ്റൊന്നുമില്ലെന്ന് കോടിയേരി
By
September 19, 2017 7:46 am