Home app

25 കിലോ കഞ്ചാവുമായി യുവതി കണ്ണൂരില്‍ പിടിയില്‍

25 കിലോ കഞ്ചാവുമായി തെലങ്കാന സ്വദേശിനി കണ്ണൂര്‍ കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് ശൈലജ (32) യെന്ന സ്ത്രീയെ കണ്ണപുരം എസ്‌ഐ ടി.വി. ധനഞ്ജയദാസും സംഘവും ചേര്‍ന്നും പിടികൂടിയത്. ട്രെയിനില്‍ സാധനങ്ങളുമായി കണ്ണപുരം റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ഉടനായിരുന്നു അറസ്റ്റ്. റെയില്‍വേ സ്റ്റേഷനു സമീപത്തെ ഓട്ടോസ്റ്റാന്‍ഡില്‍ സംശയകരമായി കണ്ട യുവതിയെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു റെയില്‍വേ സ്റ്റേഷനില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. ഈ പ്രദേശങ്ങളില്‍ മൊത്ത കച്ചവടത്തിനായി എത്തിച്ചതാണെന്നു യുവതി പറയുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തെലുങ്ക് മാത്രമാണു യുവതി സംസാരിക്കുന്നതിനാല്‍ പോലീസിന് ചോദ്യം ചെയ്യലിന് ബുദ്ധിമുട്ട് നേരിടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top