Home app

ഒന്‍പതു വയസുകാരിക്ക് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധയുണ്ടായ സംഭവത്തില്‍ ആര്‍സിസിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന ഒന്‍പതു വയസുകാരിക്ക് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധയുണ്ടായ സംഭവത്തില്‍ ആര്‍സിസിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആര്‍സിസി ആഭ്യന്തര വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്. രക്തദാനം നല്‍കാന്‍ വരുന്നവരുടെ രക്തപരിശോധന നടത്താന്‍ ആര്‍സിസിക്ക് നൂതന സംവിധാനങ്ങളില്ലെന്നും അത്യാധുനിക ഉപകരണങ്ങളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍സിസിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന ക്ലീന്‍ ചിറ്റാണ് ആഭ്യന്തര വിഭാഗം നടത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ഇന്ന് സമര്‍പ്പിക്കും. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രി ആര്‍സിസി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതേതുടര്‍ന്ന് ആര്‍സിസി ഡയറക്ടറാണ് ഡോക്ടര്‍മാരടങ്ങുന്ന ആഭ്യന്തര വിഭാഗത്തിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top