Home app

വിദ്യാര്‍ഥിനിയെ സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും എറിഞ്ഞു കൊന്നതായി ആരോപണം; അന്വേഷിക്കണമെന്ന് രക്ഷിതാക്കള്‍

പതിനഞ്ച് വയസുകാരിയെ സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് എറിഞ്ഞ് കൊന്നതായി ആരോപണം. ഉത്തര്‍പ്രദേശ് ദേവ്രിയയിലെ മാഡം മോണ്ടിസോറി ഇന്റര്‍ കോളേജില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ നീതു ചൗഹാനാണ് മരിച്ചത്.

രണ്ടാം നിലയിലെ ശൗചാലയത്തില്‍ പോയതായിരുന്നു നീതു ചൗഹാന്‍. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം പെണ്‍കുട്ടിയെ ചോര വാര്‍ന്ന നിലയില്‍ താഴത്തെ നിലയില്‍ കാണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉടന്‍ ഗോരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോ മന:പൂര്‍വ്വം താഴേക്കെറിഞ്ഞതാണെന്ന് സംശയമുണ്ടെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അപകടം നടന്ന് ഏറെ സമയം കഴിഞ്ഞിട്ടും സ്‌കൂള്‍ മാനേജ്മെന്റ് അധികൃതര്‍ സംഭവം രക്ഷിതാക്കളെ അറിയിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ സഹപാഠികള്‍ അറിയിച്ചാണ് തങ്ങള്‍ അപകടത്തെ കുറിച്ച് അറിഞ്ഞതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. സ്‌കൂളിലെ സി.സി.ടി.വി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞയാഴ്ചയായിരുന്നു ഗുരുഗ്രാം റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്‍ പ്രദ്യുമാനെ സ്‌കൂള്‍ ശൗചാലയത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top