Home app

പതിനാറുകാരി ഗര്‍ഭിണിയായി ; പതിനേഴുകാരനെതിരേ കേസ്

മറയൂരില്‍ ആദിവാസി കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരേ കേസ്. 16 വയസ്സുകാരിയെ ഗര്‍ഭിണിയാക്കിയതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ വിവരത്തെത്തുടര്‍ന്ന് മറയൂര്‍ പോലീസാണ് 17 വയസ്സുകാരനെതിരേ കേസെടുത്തിരിക്കുന്നത്. അയല്‍വാസികളായ ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും ഇരു കുടുംബങ്ങള്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ചെന്നൈയിലെ ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ഇടുക്കി വനിതാസെല്‍ എസ്.ഐ. പി.എം.സൈനബ മറയൂരിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. മൂന്നാര്‍ സി.ഐ. സാം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top