ചേരുവകള്‍
- ചോറ് – ഒരു കപ്പ്
- മൈദ – ഒരു കപ്പ്
- ബേക്കിങ് പൗഡര്‍ – ഒരു ടീസ്പൂണ്‍
- പഞ്ചസാര – മധുരത്തിന് ആവശ്യത്തിന്
- ഏലക്കായ – കാല് ടീസ്പൂണ്‍
- എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1 മുതല്‍ 6 വരെയുള്ള എല്ലാ ചേരുവകളും മിക്സിയില്‍ അരയ്ക്കുക. നല്ല കട്ടിയുള്ള മാവായിരിക്കണം. മാവ് ലൂസാണെങ്കില്‍ കുറച്ചുകൂടി മൈദയും ചോറും ഉപയോഗിച്ച് കട്ടി വരുത്താം. അതും മിക്സിയില്‍ തന്നെയിട്ട് അടിച്ചെടുക്കണം. ഇനി, കുറേശ്ശെ നുള്ളി എടുത്ത് ചൂടായ എണ്ണയില്‍ ഇട്ട് ഡീപ് ഫ്രൈ ചെയ്തെടുക്കുക. ചൂടോടെ ചായയുടെ കൂടെ സെര്‍വ് ചെയ്യാം.