Food

അമിതവണ്ണം കുറയ്ക്കാം ഈസിയായി

തിരക്കേറിയ ജീവിതസാഹചര്യങ്ങളും ഫാസ്റ്റ് ഫുഡിന്റെ അമിതോപയോഗവും അമിതഭാരത്തിലേക്കാണ് നയിക്കുന്നത്. തുടര്‍ന്ന് പലവിധ രോഗങ്ങളും. എന്നാല്‍ അമിത ഭാരവും തടിയും എളുപ്പത്തില്‍ കുറയ്ക്കാനാകുന്ന നുറുങ്ങു വിദ്യകള്‍ നിരവധിയാണ്. തേനും ചെറുനാരങ്ങാ നീരും ചേര്‍ത്ത് കഴിക്കുകയാണ് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല വഴികളിലൊന്ന്. ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. എല്ലാ ദിവസവും തേനും നാരങ്ങാ നീരും സേവിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്.

  • ദഹന പ്രക്രിയ എളുപ്പത്തില്‍- ദഹന വ്യവസ്ഥയില്‍ ഈ മിശ്രിതത്തിന് ചെലുത്താന്‍ കഴിയുന്ന സ്വാധീനം വളരെ വലുതാണ്. വയറ്റില്‍ ദഹിക്കാതെ കിടക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എളുപ്പത്തില്‍ ദഹിക്കുന്നതിനും ഇതുപകരിക്കും. ദഹന പ്രകിയ പതുക്കെയാകുന്നതാണ് പലരിലും കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള പ്രധാന കാരണം. എന്നും രാവിലെ തേനും നാരങ്ങാ നീരും കഴിക്കുന്നത് ഈ പ്രശ്‌നം ഇല്ലാതാക്കും.
  • മലബന്ധം ഇല്ലാതാക്കും- മലബന്ധം തടികൂടാന്‍ നേരിട്ട് കാരണമാകുന്നില്ലെങ്കിലും വയറിലെ അസ്വസ്ഥകള്‍ക്ക് ഇത് ഹേതുവാകും.
  • കരള്‍ ശുചീകരണത്തിന് ഫലപ്രദം- ആരോഗ്യമുള്ള കരള്‍ ശരീര ഭാരത്തെയും നിയന്ത്രിക്കുന്നുണ്ട്. ശരീരത്തിന്റെ ആന്തരിക ശുചീകരണത്തിലും കരള്‍ പ്രധാന പങ്കുവഹിക്കുന്നു. അതുകൊണ്ടുതന്നെ കരളിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കേണ്ടത് ശരീരത്തിന്റെ ആവശ്യമാണ്.
  • ചര്‍മസൗന്ദര്യം- ദിവസേന ഈ പാനീയം കുടിക്കുന്നവര്‍ക്ക് ആരോഗ്യമുള്ളതും സൗന്ദര്യമുള്ള ചര്‍മം നിലനിര്‍ത്താന്‍ മറ്റൊരു മാര്‍ഗ്ഗം തേടി പോകേണ്ടതില്ല.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top