ആപ്പിള്‍ ഐഫോണ്‍ എക്സിന്റെ വിവരങ്ങള്‍ പുറത്ത്. രണ്ട് ഓണ്‍ലൈന്‍ സൈറ്റുകളാണ് ആപ്പിള്‍ പുതിയതായി പുറത്തിറക്കുന്ന പ്രീമിയം ഫോണിന്റെ വിവരം പുറത്താക്കിയത്. ഐഫോണ്‍ 8, 8എസ് തുടങ്ങിയ മോഡലുകളും ആപ്പിള്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് സൈറ്റുകളില്‍ പറയുന്നത്. ആപ്പിളിന്റെ പുതിയ മോഡലുകള്‍ നാളെ കാലിഫോര്‍ണിയയിലെ ആസ്ഥാനത്ത് പുറത്തിറക്കാനിരിക്കവെയാണ് വിവരങ്ങള്‍ ചോര്‍ന്നത്.
നിരവധി പുതുമയോടെയാണ് ഐഫോണ്‍ എക്സ് പുറത്തിറക്കിയിരിക്കുന്നത്. 3 ഡി ഫെയ്സ്് സ്കാനിംഗ് ക്യാമറ, എഡ്ജ് ടു എഡ്ജ് സ്ക്രീന്‍, വയര്‍ലെസ് ചാര്ജിംങ്്, 4കെ റെസലൂഷന്‍ ആപ്പിള്‍ ടിവി എന്നിവയാണ് ഐഫോണ്‍ പുതുമയായി അവതരിപ്പിക്കുന്നത്. എന്നാല്‍, 1000 ഡോളറിന് മുകളിലായിരിക്കും ഇതിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്.