Home app

ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിച്ചോളൂ ; എഴുത്തുകാര്‍ക്ക് പരസ്യ ഭീഷണിയുമായി കെപി ശശികല

എഴുത്തുകാരെ പരസ്യമായി ഭീഷണിപ്പെടുത്തി ഹിന്ദുഐക്യ വേദി നേതാവ് കെപി ശശികല. ‘ആയുസ്സിന് വേണ്ടി എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിക്കുന്നതാണ് നല്ലത്’ എന്നായിരുന്നു എഴുത്തുകാര്‍ക്ക് മുന്നറിയി ശശികല നല്‍കിയ ഭീഷണി. പറവൂരില്‍ ഹിന്ദു ഐക്യവേദി നടത്തിയ പരിപാടിക്കിടെയാണ് ശശികല വിഷം വമിക്കുന്ന പ്രസ്താവന.

‘ഇവിടത്തെ മതേതര എഴുത്തുകാര്‍ ആയുസ്സിന് വേണ്ടി മൃത്യുജ്ഞയ ഹോമം കഴിപ്പിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ എപ്പഴാണ് എന്താണ് വരുന്നതെന്ന് പറയാന്‍ പറ്റില്ല. ഓര്‍ത്ത് വെക്കാന്‍ പറയുന്നതാണ്. അടുത്തുളള ക്ഷേത്രത്തില്‍ പോയി മൃത്യുജ്ഞയ ഹോമം കഴിപ്പിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെട്ടേക്കാം”, ശശികലയുടെ പ്രസംഗത്തില്‍ പറയുന്നു.

സംഭവത്തില്‍ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പറവൂര്‍ പൊലീസ് വ്യക്തമാക്കി. ഇതേ പ്രസംഗത്തില്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും ശശികല വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്.

നേരത്തേയും മതവിദ്വേം ജനിപ്പിക്കുന്ന വിവാദ പരാമര്‍ശങ്ങളുമായി ശശികല രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം വിവാദങ്ങളെ തുടര്‍ന്ന് ശശികല പഠിപ്പിച്ചിരുന്ന സ്‌കൂളിലെ കുട്ടികള്‍ പോലും അധ്യാപിക കൂടിയായ ശശികലയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. നാട്ടുകാരും കുട്ടികള്‍ക്കൊപ്പം പിന്തുണയേകി സമരത്തിനെത്തിയിരുന്നു. അന്ന് ക്ലാസുകള്‍ ബഹിഷ്‌കരിച്ച കുട്ടികളുടെ നടപടി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നീട് തെറ്റ് ആവര്‍ത്തിക്കില്ലെന്ന ശശികലയുടെ ഉറപ്പിനെത്തുടര്‍ന്നാണ് വീണ്ടും ഇവരെ കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ അനുവദിച്ചത്. എന്നാല്‍ അതിന് ശേഷവും ശശികലയുടെ നിലപാടുകള്‍ക്കും വര്‍ഗീയ വിഷം വമിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കും കുറവുണ്ടായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top