ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരന് താരിഖ് അഹ് ഭട്ട് കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഏറ്റുമുട്ടലില്‍ മറ്റൊരു ഭീകരന് കീഴടങ്ങിയിരുന്നു. ലഷ്കര്‍ ഇ തൊയ്ബ ഭീകരന് ആദില്‍ ദാറാണ് കീഴടങ്ങിയത്. സൈന്യത്തിന്റെ പിടിയിലാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ആദില്‍ കീഴടങ്ങിയതെന്നു സൈനിക വക്താവ് പറഞ്ഞു. മൂന്നുമാസം മുന്‍പാണ് ആദില്‍ ഭീകരസംഘടനയില്‍ ചേര്‍ന്നത്.
ആദിലിനെ ചോദ്യം ചെയ്യലിനു വിധേയനാക്കിയെങ്കിലും സഹകരിക്കുന്നില്ലെന്നാണ് സൂചന. ഭീകരരില്‍നിന്നു ആയുധങ്ങള്‍ പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു.