Home app

കണ്ണന്താനത്തിന് രാഷ്ട്രീയ ജീര്‍ണത ; വിഎസ്

കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന്‍. കണ്ണന്താനത്തിന്റേത് രാഷ്ട്രീയ ജീര്‍ണതയുടെ ലക്ഷണമാണെന്നും അതുകൊണ്ടുതന്നെ അതില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

വ്യക്തിപരമായ സ്ഥാനലബ്ധിയേക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവും എന്ന് തിരിച്ചറിയേണ്ട സന്ദര്‍ഭത്തിലാണ് കണ്ണന്താനം ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടി അവിടേക്ക് ചേക്കേറുന്നതെന്നും വി.എസ് പറഞ്ഞു.

ഒരു രാജ്യത്ത് ഫാസിസം നടപ്പാക്കുന്നതിന്റെ ചാലകശക്തിയായും ചട്ടുകമായും ഒരിക്കലും ഒരു ഇടതുപക്ഷ സഹയാത്രികന്‍ മാറാനാവരുതാത്തതാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന തിരിച്ചറിവ് കൂടിയാണ് ഇത് ഇടതുപക്ഷത്തിന് നല്‍കുന്നത്. ഒരുതരത്തിലും സന്ധിചെയ്യാന്‍ വകുപ്പില്ലാത്ത ഒരു ഘട്ടത്തില്‍, തന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം തന്നെ പറഞ്ഞ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് ഫാസിസത്തോട് സന്ധിചെയ്യുകയാണ് കണ്ണന്താനം ചെയ്തത് എന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top