Home app

രാജ്‌നാഥ് സിംഗിന്റെ കശ്മീര്‍ സന്ദര്‍ശനം; ശ്രീനഗറില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജമ്മുകശ്മീരില്‍ എത്തിയതിന്റെ ഭാഗമായി ശ്രീനഗറില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ശ്രീനഗറിലെ മെയ്‌സുമ, സഫാ കടല്‍, എം.ആര്‍ ഗുഞ്ച്, ഖാനീര്‍, റെയിന്‍വാരി എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആഭ്യന്തരമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് മുതിര്‍ന്ന വിഘടനവാദി നേതാക്കന്മാരായ സയീദ് അലി ഗീലാനി, മിര്‍വിസ് ഉമര്‍ ഫറൂഖ് എന്നിവരെ വീട്ടുതടങ്കലിലാക്കി. മുഹമ്മദ് യാസിന്‍ മാലികിനെ സിറ്റി സെന്‍ട്രല്‍ ജയിലിലേക്കും മാറ്റി. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് രാജ്‌നാഥ് സിംഗ് കാഷ്മീരിലെത്തിയത്. ശനിയാഴ്ച അനന്ദാനാഗിലുണ്ടായ ഭീകരാക്രമണത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. രാജ്‌നാഥ് സിംഗ് സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തുനിന്നും ഏതാനും കിലോമീറ്റര്‍ അകലെയായിരുന്നു ആക്രമണം നടന്നത്. ഈ സാഹചര്യത്തിലാണ് ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top