സഹോദരിക്കൊപ്പം വീട്ടില്‍ കളിക്കുന്നതിനിടെ ശ്വാസനാളത്തില്‍ ബലൂണ്‍ കുടുങ്ങി മൂന്നര വയസ്സുകാരന് മരിച്ചു. കാസര്‍കോട് ബേഡഡുക്ക കുണ്ടംകുഴി അമ്മങ്കോട് തുമ്പടുക്ക വീട്ടില്‍ ശിവപ്രസാദിന്റെയും ദയാകുമാരിയുടെയും മകന് ആദിത്യയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. ബലൂണ്‍ അബദ്ധത്തില്‍ ശ്വാസനാളത്തില്‍ കുടുങ്ങി ശ്വാസംകിട്ടാതെ ബോധമറ്റ് വീണ കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബടിക്കിക്കണ്ടം ബാലവാടി വിദ്യാര്‍ഥിയായിരുന്നു ആദിത്യ. സഹോദരി: ദീക്ഷിത
ശ്വാസനാളത്തില്‍ ബലൂണ്‍ കുടുങ്ങി മൂന്നര വയസ്സുകാരന് മരിച്ചു
By
September 9, 2017 6:06 am