Home app

കാസര്‍കോട്ട് വീട്ടില്‍ നിന്ന് പതിനാല് പവനും പണവും കവര്‍ന്നു

അതിരാവിലെ ക്ഷേത്രത്തില്‍ പോയി മടങ്ങിയെത്തിയപ്പോഴേക്കും വീട്ടില്‍നിന്ന് ആഭരണങ്ങളും പണവും കവര്‍ന്നതായി പരാതി. കമ്പാര്‍ ഷിറിബാഗിലു പെരിയടുക്ക ശ്രീനന്ദനത്തില്‍ പി.ശശികുമാറിന്റെ വീട്ടിലാണ് കവര്‍ച്ച. 14 പവന്റെ ആഭരണം, 45,000 രൂപ വില വരുന്ന വജ്രനെക്ലെസ്, 80,000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടു. കമ്പാര്‍ കെല്ലില്‍(ഇപ്പോള്‍ ഭെല്‍ ഇ.എം.എല്‍.)നിന്ന് വെല്‍ഡറായി വിരമിച്ചയാളാണ് കോട്ടയം പാമ്പാടി സ്വദേശി ശശികുമാര്‍.

അദ്ദേഹത്തിന്റെ ഭാര്യ അമ്മിണിയുടെ ജ്യേഷ്ഠത്തി തുളസിയുടെ രണ്ടാം ചരമവാര്‍ഷികമായിരുന്നു ബുധനാഴ്ച. ആണ്ടുബലി അര്‍പ്പിക്കാന്‍ രാവിലെ ആറരയ്ക്ക് തൃക്കണ്ണാട് ക്ഷേത്രത്തിലേക്ക് പോയതായിരുന്നെന്ന് അമ്മിണി പറഞ്ഞു. ക്ഷേത്രത്തിലെ ചടങ്ങ് പൂര്‍ത്തിയാക്കി ഒമ്പത് മണിയോടെ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ പൂട്ടുതുറന്ന നിലയിലായിരുന്നു.

മുറിക്കുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ് കാസര്‍കോട്ടുനിന്ന് വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി വീടും പരിസരവും പരിശോധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top