Home app

കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം ഹാര്‍ബറില്‍ കണ്ടെത്തി

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കാസര്‍ഗോഡ് വിദ്യാനഗര്‍ ചേരൂരിലെ കബീര്‍-റുക്‌സാന ദന്പതികളുടെ മകന്‍ ഷബാനാണ് മരിച്ചത്. തളങ്കര ഹാര്‍ബറില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായത്. സമീപത്തെ വീടുകളിലും പറന്പിലും ഒക്കെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വീടിന് സമീപമുള്ള ചന്ദ്രഗിരി പുഴയില്‍ കുട്ടി വീണിരിക്കാമെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിനിടെയാണ് തളങ്കര ഹാര്‍ബറില്‍ നിന്നും മൃതദേഹം ലഭിച്ചത്.

അടുത്തിടെ ജില്ലയിലെ പാണത്തൂരില്‍ വീടിനോട് ചേര്‍ന്നുള്ള ഓവുചാലില്‍ വീണ് സന ഫാത്തിമ എന്ന പെണ്‍കുട്ടി മരിച്ചിരുന്നു. ഓവുചാലിലെ ഒഴുക്കില്‍ വീണ കുട്ടിയെ ദിവസങ്ങള്‍ക്ക് ശേഷം സമീപത്തെ പുഴയില്‍ നിന്നാണ് കണ്ടെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top