ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം സെറീന വില്യംസ് അമ്മയായി. ഫ്ലോറിഡയിലെ ക്ളിനിക്കിലാണ് സെറീന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ചയായിരുന്നു സെറീനയെ വെസ്റ്റ് പാം ബീച്ചിലുള്ള സെന്റ് മേരീസ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. റെഡിറ്റ് സഹ സ്ഥാപകന്‍ എലക്സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി.
സെറീന ഗര്‍ഭം ധരിച്ച വിവരം അബദ്ധത്തിലാണ് നേരത്തെ പുറത്തായത്. സ്നാപ് ചാറ്റില്വന്നൊരു ചിത്രമാണ് വിവരം പുറത്തറിയാന്‍ കാരണമാക്കിയത്. താന്‍ 20 ആഴ്ച ഗര്‍ഭിണിയാണെന്ന് സ്നാപ് ചാറ്റില്‍ അതിനാടകീയമായാണു സെറിന അറിയിച്ചത്.
സെറീന ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയത് കുഞ്ഞ് സെറീനയെ വയറ്റില്‍ ചുമന്നുകൊണ്ടായിരുന്നെന്ന് അപ്പോള്‍ മാത്രമാണ് ലോകം അറിഞ്ഞത്.