മദ്യപിച്ച് വാഹനമോടിച്ചതിന് ഇംഗ്ലീഷ് ഫുട്ബാള്‍ താരം വെയ്ന്‍ റൂണിക്കെതിരെ പൊലീസ് കേസെടുത്തു. ബാറിലെത്തി മദ്യപിച്ചതിന് ശേഷം കറുത്ത നിറത്തിലുള്ള ബീറ്റില്‍ കാറില്‍ മടങ്ങുമ്പോഴാണ് റൂണി പിടിയിലായത്. നോര്ത്ത്വെസ്റ്റ് ലണ്ടനിലെ വീടിനു സമീപത്തു നിന്നു വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണു പൊലീസ് പിടികൂടിയത്.
റൂണിയെ കോടതിയില്‍ ഹാജരാക്കുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 18ന് റൂണി വീണ്ടും സ്റ്റോക്പോര്‍ട് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാവണം.
വീടിനടുത്തുള്ള ഒരു ബാറില്‍ നിന്നാണു റൂണി മദ്യപിച്ചത്. റൂണിയുമൊത്തു ബാറില്‍ നില്ക്കുന്ന സെല്‍ഫി ക്രിക്കറ്റ് താരം ജാക് മക്ലവര്‍ രാത്രി 10ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ഇന്റര്‍നാഷനല്‍ ബ്രേക്ക് ലെജന്‍ഡ്’ എന്ന അടിക്കുറിപ്പോടെയുള്ളതാണ് ചിത്രം.