ആഡംബര കാറുകളുടെയും എസ്യുവികളുടെയും സെസ് 15 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി വര്‍ധിപ്പിച്ചു. ജി.എസ്.ടിയുടെ പശ്ചാത്തലത്തിലാണ് വര്‍ദ്ധന.
കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ സെസ് വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കിയതോടെയാണിത്. ഇതോടെ ഇത്തരം കാറുകള്‍ക്ക് വില കൂടും.
ചരക്ക് സേവന നികുതി പ്രകാരം എല്ലാ കാറുകളുടെയും നികുതി 28 ശതമാനമാക്കിയിരുന്നു. ഇതിന് പുറമെയാണ് 1500 സിസിക്ക് മുകളിലുള്ള വലിയ കാറുകളുടെയും നാല് മീറ്ററിലേറെ നീളമുള്ള എസ്യുവികളുടെയും സെസ് പത്ത് ശതമാനം കൂടി വര്‍ധിപ്പിച്ചത്.
ജിഎസ്ടി നിലവില്‍വന്ന ഉടനെ പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം ഒരു ലക്ഷം രൂപ മുതല്‍ 3.5 ലക്ഷം രൂപവരെ കിഴിവ് നല്‍കിയിരുന്നു. 10,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ പല കാര്‍ നിര്‍മാണ കമ്പനികളും വിലയില്‍ ഇളവ് ലഭ്യമാക്കിയിരുന്നു. എന്നാല്‍ കാറുകള്‍ക്ക് ഇത്തരത്തില്‍ ജി.എസ്.ടിയില്‍ നികുതിയിളവ് നല്‍കുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം മാറിയതോടെ ആനുകൂല്യങ്ങളെല്ലാം പിന്‍വലിക്കുകയായിരുന്നു.