Health

സ്ഥിരമായി നാരങ്ങാ വെള്ളം കുടിച്ചാല്‍….

ദിവസവും രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. പോഷകങ്ങള്‍, വിറ്റമിന്‍ സി, ബി- കോംപ്ലക്‌സ് വിറ്റമിന്‍സ്, കാത്സിയം, മഗ്‌നീഷിയം,,അയേണ്‍, ഫൈബര്‍ എന്നിവ നല്ല അളവില്‍ നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങയില്‍ ആപ്പിളിനെക്കാളും മുന്തിരിയേക്കാളും പോട്ടാസ്സിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥിരമായി കുടിക്കുന്നവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കുറച്ചുദിവസങ്ങള്‍ക്കകം തന്നെ തിരിച്ചറിയാനാകും. ചില ഗുണങ്ങള്‍ ഇവിടെ അറിയാം

*നാരങ്ങായില്‍ ധാരാളമടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ജലദോഷം, പനി, തൊണ്ടവേദന, ചുമ എന്നിവയില്‍ നിന്നു സംരക്ഷണം നല്‍കാനും ഇതു സഹായിക്കും.

*ദഹന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും നാരങ്ങ സഹായിക്കും.

*സ്ഥിരമായി നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അസിഡിറ്റി കുറക്കുന്നു. ശരീരത്തിലെ അമ്ലാവസ്ഥയാണ് പ്രധാന രോഗകാരണം. നാരങ്ങ വെള്ളം എന്നും കുടിക്കുമ്പോള്‍ അത് സന്ധികളിലെ യൂറിക് ആസിഡ് നീക്കി അവിടെ ഇന്‍ഫ്‌ലമെഷന്‍ വരുന്നത് തടയുന്നു.

*നാരങ്ങവെള്ളം പൊട്ടാസ്സിയത്തിന്റെ പ്രധാന സ്രോത?സ്സാണ്. ?പൊട്ടാസിയം ആരോഗ്യത്തിനു അത്യന്തപേക്ഷിതവും തലച്ചോറിന്റെയും നാഡികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതും ആകുന്നു.

*ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്‌സ് ചര്‍മത്തിലെ ചുളിവുകളകറ്റുകയും വിവിധതരം കാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യും. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഈ ആന്റി ഓക്‌സിഡന്റ്‌സ് സഹായിക്കും.

*നാരങ്ങയിലെ പെക്ടിന്‍ ഫൈബര്‍ അതിയായ വിശപ്പിനെ ശമിപ്പിക്കാന്‍ സഹായിക്കുന്നു. അങ്ങിനെ അമിതമായ ആഹാരത്തിനു കടിഞ്ഞാണിട്ടു ഭാരം കുറക്കാന്‍ സഹായിക്കുന്നു. ?നാരങ്ങയുടെ പ്രവര്‍ത്തനം ?ഇന്‍ഫ്‌ലമെഷന്‍ കുറക്കുന്നു?.

*നമ്മുക്ക് ഉന്മേഷം വീണ്ടെടുക്കാന്‍ പറ്റുന്ന നല്ലൊരു എനര്‍ജി ഡ്രിങ്കാണിത്. വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ പലര്‍ക്കും വെള്ളം തനിയെ കുടിക്കാന്‍ മടിയാണ്. നാരങ്ങ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാന്‍ സഹായിക്കും.

*ഇളം ചൂടുള്ള നാരങ്ങവെള്ളം വൈറല്‍ രോഗത്തെയും അതുമൂലമുണ്ടാകുന്ന തൊണ്ടവേദനയേയും കുറക്കുന്നു. നാരങ്ങവെള്ളം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതുമൂലം രോഗബാധ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഇവിടെ കൊടുത്തിരിക്കുന്നത് നാരങ്ങ വെള്ളത്തിന്റെ ചില ഗുണങ്ങള്‍ മാത്രമാണ്. ഇത്രയേറെ ഗുണങ്ങളും അറ്റവും എളുപ്പത്തില്‍ ഉണ്ടാക്കവുന്നതുമായ ഈ പാനിയം ദിവസവും കുടിക്കുന്നത് നമ്മുക്ക് എത്രത്തോളം ഗുണകരമാണെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top