Home app

നോട്ട് നിരോധനം പാളി ; അസാധുവായ 1000 രൂപ നോട്ടുകളില്‍ 99ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്

കള്ളപ്പണം കണ്ടെത്താനും കള്ളനോട്ട് തടയാനും എന്ന വാദമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ പദ്ധതി പൂര്‍ണ്ണ പരാജയമാണെന്ന് കണക്കുകള്‍. അസാധുവായ 1000 രൂപ നോട്ടുകളില്‍ 99ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നോട്ടു പിന്‍വലിക്കലിന് ശേഷം തിരിച്ചെത്തിയ 1000 രൂപ നോട്ടുകളുടെ കണക്കുകളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടത്. നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ 6.86 ലക്ഷം കോടിയുടെ 1000ത്തിന്റെ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. ഇതില്‍ 1.3 ശതമാനം നോട്ടുകള്‍ ഒഴികെ മുഴുവന്‍ 1000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്.

റിസര്‍വ് ബാങ്കില്‍ എത്താതെ പൊതുജനത്തിന്റെ പക്കലോ, ബാങ്കുകളിലോ, ട്രഷറികളിലോ ശേഷിക്കുന്നത് 8925 കോടിയുടെ നോട്ടുകളാണെന്നാണ് കണക്ക്. എന്നാല്‍ 500 രൂപാ നോട്ടുകളുടെ കാര്യത്തില്‍ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. നോട്ട് അസാധുവാക്കലിന് ശേഷം തിരിച്ചെത്തിയ മുഴുവന്‍ തുകയുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ബാങ്ക് അധികൃതര്‍ ഇപ്പോഴും പണം എണ്ണി തിട്ടപെടുത്തുകയാണെന്നായിരുന്നു ജൂണില്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top