Bollywood

ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ആലിയ ഭട്ട്

ബോളിവുഡിലെ മുന്‍നിര നായികമാരിലൊരാളാണ് ആലിയ ഭട്ട്. ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം. താന്‍ ആത്മഹത്യയേക്കുറിച്ച് ചിന്തിച്ച കാലമുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ ഇക്കാര്യം വ്യക്തമാക്കിയത്.

നാലാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് സംഭവം. സ്‌ക്കൂളില്‍ നടത്തിയ ഓട്ട മത്സരത്തില്‍ തോറ്റ് പോയി. അന്ന് തനിക്ക് സങ്കടം അടക്കാനായില്ല. ആത്മഹത്യയേക്കുറിച്ച് പോലും ചിന്തിച്ചെന്ന് ആലിയ പറഞ്ഞു. അപ്പോള്‍ സ്വാന്തനവുമായി എത്തിയ ടീച്ചറിന്റെ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്നും ആലിയ പറഞ്ഞു.വിജയത്തെ ഇത്രകണ്ട് ശ്രേഷ്ഠമെന്ന് കരുതുന്ന നീ വിജയത്തിലെത്താന്‍ പരിശ്രമിക്കുന്നില്ലല്ലോ എന്നായിരുന്നു ടീച്ചര്‍ പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top