പ്രായം കൂടുന്തോറും മമ്മൂക്കയ്ക്ക് സ്റ്റൈല്‍ കൂടി വരികയാണ്. ഏറ്റവും പുതിയ ചിത്രം ‘മാസ്റ്റര്‍ പീസി’ന്റെ ലോക്കേഷനില്‍ ഹാര്‍ലി ഡെവിഡ്സണ്‍ ബൈക്കില്‍ കറങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോ കണ്ടാല്‍ അത് കൂടുതല്‍ വ്യക്തമാകും. കോളെജ് ക്യാംപസ് ലൊക്കേഷനില്‍ സിനിമയ്ക്ക് വേണ്ടിയാണ് മെഗാസ്റ്റാറിന്റെ ബൈക്ക് യാത്ര. ഹാര്‍ലിയുടെ ചെറു ബൈക്കായ സ്ട്രീറ്റ് 750 യാണ് മമ്മൂട്ടി ഓടിക്കുന്നത്.