Business

നന്ദന്‍ നിലേക്കനി ഇന്‍ഫോസിസ് ചെയര്‍മാന്‍

ഇന്‍ഫോസിസ് ചെയര്‍മാനായി നന്ദന്‍ നിലേക്കനിയെ നിയമിച്ചു. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. സി ഇ ഒ സ്ഥാനത്ത് നിന്ന് വിശാല്‍ സിക്ക രാജിവച്ചതിനെ തുടര്‍ന്നാണ് നിലേക്കനി ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരിച്ചെടുത്തത്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഇന്‍ഫോസിസിന്റെ ഓഹരി മൂല്യം 35,000 കോടിയോളം ഇടിഞ്ഞിരുന്നു. ഇന്‍ഫോസിസ് സ്ഥാപകാംഗമായി നിക്കലേനി 2002 മുതല്‍ 2007 വരെ കമ്പനി മേധാവിയായിരുന്നു. ആധാര്‍ കാര്‍ഡിന് രൂപം നല്കുന്നതിനായി 2009ലാണ് നിലേക്കനി ഇന്‍ഫോസിസ് വിട്ടത്.

നിലേക്കനി തിരിച്ചെത്തിയതിന് പിന്നാലെ ചെയര്‍മാനായിരുന്ന ശേഷസായി, വെങ്കടേശ്വന്‍, സിക്ക എന്നിവര്‍ ഉന്നത സ്ഥാനങ്ങള്‍ രാജിവച്ചു. ഇന്‍ഫോസിസ് സ്ഥാപകാംഗം നാരാണയ മൂര്‍ത്തിയെ എതിര്‍ക്കുന്നവരാണ് രാജിവച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top