Film News

ടിയാന്‍ പരാജയപ്പെട്ടതില്‍ പ്രേക്ഷകരെ കുറ്റം പറയില്ല: പൃഥ്വിരാജ്

ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ പൃഥ്വിരാജ് ചിത്രം ടിയാന്‍ പരാജയമായിരുന്നു. പ്രതീക്ഷിച്ച വിജയം നേടാന്‍ ചിത്രത്തിനായില്ല. എന്തു കൊണ്ടാണ് ടിയാന്‍ തിയേറ്ററുകളില്‍ പാളിയത് എന്ന ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി ഇങ്ങനെ- ആ ചിത്രം തിയേറ്റുകളില്‍ ശ്രദ്ധിക്കപ്പെടാത്തതിന് പ്രേക്ഷകരെ ഞാന്‍ കുറ്റം പറയുന്നില്ല. ക്ലാരിറ്റിയില്ലാതെ പോയതാകാം തിയേറ്ററുകളില്‍ പാളാന്‍ കാരണം. അണിയറപ്രവര്‍ത്തകരായ ഞങ്ങളെ തന്നെയാണ് അതില്‍ കുറ്റപ്പെടുത്താന്‍ ഉളളത്.

മതവിശ്വാസങ്ങള്‍ മുതലെടുത്ത് ആളുകളെ ചൂഷണം ചെയ്യുന്ന ഒരു ഹൈന്ദവ ആള്‍ ദൈവം. അദ്ദേഹത്തിനു എതിരെ നില്‍ക്കുന്നത് ഒരു ബ്രാഹ്മണനാണ്. ആ ബ്രാഹ്മണന്റെ കഥയില്‍ സുഹൃത്തായി എത്തുന്നത് ഒരു മുസ്ലിമാണ്. മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറമാണ് മാനവികത എന്നതല്ലേ ആ സിനിമയുടെ പൊളിറ്റിക്സ്.

അതേസമയം ഓണച്ചിത്രമായി തിയേറ്ററുകളിലെത്തുന്ന പൃഥ്വിരാജ് ചിത്രം ആദം ജോണില്‍ വലിയ പ്രതീക്ഷകളാണ് അണിയറപ്രവര്‍ത്തകര്‍ക്കുള്ളത്. ജിനു വി.എബ്രഹാം സംവിധാനം ചെയ്ത ചിത്രം ഈ മാസം 31ന് തിയേറ്ററുകളിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top