Home app

സാംസംങ് ഗ്യാലക്സി നോട്ട് 8 പുറത്തിറക്കി

ഡ്യുവല്‍ ക്യാമറ ലെന്‍സുമായി എത്തുന്ന സാംസംങിന്റെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്സി നോട്ട് 8 പുറത്തിറക്കി. 12എംപി വീതമുള്ള രണ്ട് ബാക് ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 7.1 ഒപ്പറേറ്റിംങ് സിസ്റ്റം, 6 ജിബി റാം, 6.3 ഇഞ്ച് സ്‌ക്രീന്‍ എന്നീ പ്രത്യേകതകളുണ്ട്. ആപ്പിള്‍ ഫോണുകളുടെ പ്രത്യേകതയായ Bixby Voice Assistant നോട്ട് 8ലും ഇടം നേടിയിട്ടുണ്ട്. s-pen stylus ആണ് മറ്റൊരു പ്രത്യേകത. ഫോണ്‍ ഓഫാണെങ്കിലും നോട്ടുകള്‍ കുറിച്ചെടുക്കാവുന്ന സാങ്കേതികതയാണിത്.

ഇന്‍ബില്‍റ്റ് ബാറ്ററിയാണെന്നത് ഗ്യാലക്സി നോട്ട് 8ന്റെ പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. 1000 യൂറോയാണ് ഫോണിന്റെ വില. നീല, ഗ്രേ, കറുപ്പ്, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് നോട്ട് 8 എത്തുന്നത്. സെപ്റ്റംബര്‍ 15 ഓടെ ഫോണ്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top