മിസ് വേള്‍ഡ് റണ്ണറപ്പായി തെരഞ്ഞെടുത്ത മലയാളി പെണ്‍കുട്ടി പാര്‍വതി ഓമനക്കുട്ടന് ഹാസ്യതാരം വടിവേലുവിന്റെ നായികയാകുന്നു. ചിമ്പു ദേവന് സംവിധാനം ചെയ്യുന്ന ‘ഇംസയ് അരസന് 24 എഎം പുലികേശി’ എന്ന സിനിമയിലാണ് പാര്‍വതി നായികയാകുന്നത്. അജിത്തിന്റെ നായികയായി ബില്ല 2വിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം തമിഴില്‍ പാര്‍വതിയെ കണ്ടിരുന്നില്ല.
2006 പുറത്തിറങ്ങിയ ‘ഇംസയ് അരസന് 23മത് പുലികേശി’യുടെ രണ്ടാംഭാഗമാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വടിവേലുവിന്റെ രാജ ഗെറ്റപ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. 18-ാം നൂറ്റാണ്ടിലെ സംഭവങ്ങളെ അസ്പദമാക്കിയാണ് ചിത്രം.