Film News

മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് റിലീസ് നവംബറിലേക്ക് നീട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം മാസ്റ്റര്‍പീസിന്റെ റിലീസ് നവംബറിലേക്ക് മാറ്റി. ഓണം റിലീസായി സെപ്തംബര്‍ ആദ്യവാരം ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനം. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവും ഓണത്തിനെത്തുമെന്ന് ഉറപ്പിച്ചതോടെ മാസ്റ്റര്‍ പിസിന്റെ റിലീസ് മാറ്റി.

സെപ്തംബര്‍ 28ന് തിയറ്ററുകളിലെത്തുമെന്നായിരുന്നു പിന്നീട് പ്രഖ്യാപിച്ചത്. എന്നാല്‍ നവംബര്‍ ആദ്യവാരത്തിലേക്ക് റിലീസ് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. എഡ്ഡി എന്ന ഇംഗ്ലീഷ് പ്രൊഫസറായാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. പൂനം ബജ്വയും ചിത്രത്തില്‍ കോളേജ് പ്രൊഫസറായി എത്തുന്നു.സന്തോഷ് പണ്ഡിറ്റും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മഹിമ നമ്പ്യാര്‍, മുകേഷ്, ഗോകുല്‍ സുരേഷ് ഗോപി, ഗണേഷ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top