ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെ പരിഹസിച്ച ആരാധകന് ചുട്ട മറുപടി നല്കി വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റില്‍ ഉദ്ഘാടനച്ചടങ്ങിന് എത്തിയ മിതാലി സഹതാരങ്ങളായ വേദാ കൃഷ്ണമൂര്‍ത്തിക്കും മുന്‍താരം മമതാ മാബെന്നുമൊപ്പം നില്ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു. മിതാലി അണിഞ്ഞ വസ്ത്രത്തിലെ വിയര്‍പ്പ് ചിത്രത്തില്‍ വ്യക്തമായി കാണാമായിരുന്നു.
ഇതുകണ്ട് ആഷിം ദസ് ചൗധരി എന്നയാള്‍ മിതാലിയുടെ വിയര്‍പ്പിനെ പരിഹസിച്ച് കമന്റിട്ടു. ‘ മൈതാനത്ത് ഞാനൊഴുക്കിയ വിയര്‍പ്പിന്റെ ഫലമായാണ് ഞാനിന്ന് ഇവിടെ എത്തിനില്‍ക്കുന്നത്.’ എന്നായിരുന്നു മിതാലി നല്കിയ മറുപടി.