ചേരുവകള്‍
മഷ്റൂം – 200 ഗ്രാം (നന്നായി കഴുകി വൃത്തിയാക്കി, ഒരിഞ്ച് വലുപ്പത്തില്‍ നുറുക്കി കാല് ടീസ്പൂണ്‍ ഉപ്പും അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും പുരട്ടി വയ്ക്കുക)
സവാള – 1 (അര ഇഞ്ച് വലുപ്പത്തില്‍ നുറുക്കിയത്)
പച്ചമുളക് – 2 (നീളത്തില്‍ അരിഞ്ഞത്)
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് – 1 ടേബിള്‍ സ്പൂണ്‍
തേങ്ങാക്കൊത്ത് – 2 ടേബിള്‍ സ്പൂണ്‍
ഗരം മസാല – അര ടീസ്പൂണ്‍
മുളകുപൊടി – അര ടീസ്പൂണ്‍
മല്ലിപ്പൊടി – കാല് ടീസ്പൂണ്‍
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക് – കാല് ടീസ്പൂണ്‍
കറിവേപ്പില – ആവശ്യം പോലെ
ചെറിയ ഉള്ളി – 1 എണ്ണം അരിഞ്ഞത്
തക്കാളി – 1 എണ്ണം (68 കഷണങ്ങളായി നുറുക്കാം)
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പില, ചെറിയുള്ളി എന്നിവ ചേര്‍ത്തു വഴറ്റി സ്വര്‍ണനിറം ആകുമ്പോള്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് വീണ്ടും വഴറ്റി തക്കാളി, ഗരം മസാല, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവയും കൂണും ചേര്‍ത്തിളക്കി വെള്ളം ചേര്‍ക്കാതെ അടച്ചുവച്ച് ചെറിയ തീയില്‍ വേവിക്കുക.