ആവശ്യമുള്ള ചേരുവകള്‍
1. ബീഫ്-അരക്കിലോ
2. മഞ്ഞള്‍പൊടി- അര സ്പൂണ്‍
3. മുളകുപൊടി- രണ്ട് സ്പൂണ്‍
4. കുരുമുളകുപൊടി- രണ്ട്സ്പൂണ്
5. ഗരംമസാല- അരസ്പൂണ്‍
6. സവാള- ഒന്ന്
7. ഇഞ്ചി-ഒരു കഷ്ണം
8. വെളുത്തുള്ളി- 8-10 അല്ലി
9. കറിവേപ്പില
10. വറ്റല്‍മുളക്
11. എണ്ണ
12. ഉപ്പ്
തയ്യാറാക്കുന്ന വിധം
ബീഫ് ഒരു സ്പൂണ്‍ മുളകുപൊടി, കുരുമുളക് പൊടി ,മഞ്ഞള്‍പൊടി,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി തിരുമ്മി വയ്ക്കുക.കുക്കറില്‍ വെള്ളം ചേര്‍ക്കാതെ വേവിച്ചടുക്കുക. കുക്കര്‍ തുറന്ന് വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുകണം. പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പിലയും വറ്റല്‍ മുളകും പൊരിച്ചെടുക്കുക.ഇതില്‍ ബീഫും ഇഞ്ചി,വെളുത്തുള്ളി പൊടിയായി അരിഞ്ഞതും ചേര്‍ത്ത് നന്നായി മൊരിച്ചെടുക്കുക. പാത്രത്തിലേക്ക് കോരിവെക്കുക. ഇതേ എണ്ണയില്‍ പൊടിയായി അരിഞ്ഞ സവാള വഴറ്റുക. ഗോള്‍ഡന്‍ കളറായാല്‍ ബാക്കി പൊടികളും ഗരം മസാലയും ചേര്‍ത്തിളക്കുക.ആവശ്യമെങ്കില്‍ ഉപ്പ് ചേര്‍ക്കാം.ഇതിലേക്ക് ബീഫും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് നന്നായി മിക്സ് ചെയ് രണ്ട് മിനുട്ട് അടച്ചുവച്ച് വേവിക്കുക.