Food

ഇത്തരം ഭക്ഷണശീലമുള്ളവരാണോ നിങ്ങള്‍ ??? , എങ്കില്‍ സൂക്ഷിക്കുക അവ നിങ്ങളെ വൃദ്ധരാക്കും

പ്രായം പ്രത്യക്ഷത്തില്‍ നിങ്ങളെ തേടിയെത്തുന്നത് ആദ്യം ചര്‍മത്തിലൂടെയും പല്ലിലൂടെയുമാകും. ചര്‍മത്തില്‍ ചുളിവ് വീണെങ്കില്‍, പല്ലുകള്‍ക്ക് നിറം മാറ്റം സംഭവിച്ചുതുടങ്ങിയെങ്കില്‍ നിങ്ങള്‍ക്ക് പ്രായമായി തുടങ്ങിയിരിക്കുന്നു. ചില ഭക്ഷണങ്ങളും ഭക്ഷണശീലങ്ങളും വസ്തുക്കളും നിങ്ങളെ അതിലേക്ക് അതിവേഗം അടുപ്പിക്കുന്നുവെന്നാണ് ന്യൂട്രിഷ്യനിസ്റ്റുകള്‍ പറയുന്നത്. പ്രായം കൂട്ടുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.

വൈറ്റ് വൈന്‍

ഒരാളുടെ സൗന്ദര്യം അവരുടെ ചിരിയിലും പ്രതിഫലിക്കും. ആരോഗ്യവും ഭംഗിയുമുളള ചിരി എല്ലാവരുടെയും സ്വപ്നമാണ്. മഞ്ഞ നിറമുളള പല്ലുകള്‍ നിങ്ങളുടെ പ്രായംകൂട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വൈറ്റ് വൈനിലെ ആസിഡ് നിങ്ങളുടെ പല്ലുകളിലെ ഇനാമലിനെ ബാധിക്കുകയും പല്ലുകളുടെ നിറം കെടുത്തുകയും ചെയ്യും.

വെണ്ണ

വെണ്ണയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ചര്‍മത്തിന് നല്ലതല്ല എന്നുമാത്രമല്ല അത് നിങ്ങളുടെ ഓര്‍മ്മശക്തിയെയും ബാധിക്കും. അല്‍ഷിമേഴ്?സ്? പോലുള്ള രോഗങ്ങള്‍ക്ക്? ഇത്? വഴിവെച്ചേക്കാം.

സംസ്‌കരിച്ച മാംസം (പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങള്‍)

സംസ്‌കരിച്ച അഥവ പ്രോസസ്സ് ചെയ്ത മാംസം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ജലാംശം ഇല്ലാതാക്കും. മസാലക്കൂട്ടുകള്‍ ഉപ?േയാഗിച്ചുള്ള മാംസാഹരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അതിലൂടെ ചര്‍മ്മം വരണ്ടതും ചുളുങ്ങിയതുമായി തോന്നും.

കോഫി

ഇടക്കിടെയുള്ള കോഫി കുടി പല്ലുകളുടെ ആരോഗ്യത്തിന് നല്ലതല്ല. പഞ്ചസാര ഇട്ട കോഫി കുടിക്കുന്നത് നിങ്ങളുടെ പല്ലുകളില്‍ ബാക്ടീരിയ ഉണ്ടാവാനും നിറംമാറ്റത്തിനും സാധ്യത വര്‍ധിപ്പിക്കും.

ബ്രഡ്

അമിത അളവിലുള്ള കാര്‍ബോഹൈഡ്രേറ്റ്‌സ് നിങ്ങളുടെ ചര്‍മ്മത്തിലിനെ കൊളാജന്‍, ഫൈബര്‍ എന്നിവയെ ദോഷകരമായി ബാധിക്കും. ക്ലിനിക്കല്‍ ആന്റ്? എയ്?സതറ്റിക്? ഡെര്‍മറ്റോളജി എന്ന ജേണലില്‍ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്?. ഇതോടൊപ്പം പഞ്ചസാരയുടെ അളവ്? കൂടി ചേരുമ്പോള്‍ ബ്രഡ് പല്ലി?ന്റെ നിറം കെടുത്തും.

സോഡ

സോഡ നിങ്ങളുടെ ശരീരത്തിലെ ജലാംശം നഷ്??ടപ്പെടുത്തുക മാത്രമല്ല ചര്‍മ്മം വരണ്ടതായും ക്ഷീണിതനായും തോന്നിപ്പിക്കും. ഏത്? തരത്തിലുള്ള സോഡയും നിങ്ങളെ കൂടുതല്‍ പ്രായമുള്ളവരായി തോന്നിപ്പിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top