Home app

സന്ദേശങ്ങള്‍ കൈമാറാന്‍ ഇനി സറാഹ ആപ്പും

ഫേസ്ബുക്ക് മെസഞ്ചര്‍, വാട്ട്‌സ്ആപ്പ്, സ്‌നാപ് ചാറ്റ് തുടങ്ങിയ ആപ്പുകള്‍ക്ക് പുറമെ പരസ്പരം സന്ദേശങ്ങള്‍ കൈമാറാന്‍ മറ്റൊരു ആപ്പ് കൂടി എത്തിയിരിക്കുകയാണ്. സറാഹ എന്നാണ് ഈ ആപ്പിന്റെ പേര്. സന്ദേശ കൈമാറ്റ ആപ്പ് തന്നെയാണ് സറാഹ. കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടനുസരിച്ച് ഐഒഎസ് ആപ്പ് സ്റ്റോറില്‍ സറാഹ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

2016 നവംബറില്‍ സയീന്‍ അല്‍ അബീദിന്‍ എന്ന സൗദി ഡെവലപ്പറാണ് ഈ ആപ്പിന്റെ നിര്‍മ്മാണം. സറാഹ എന്നാല്‍ അറബിയില്‍ സത്യസന്ധം എന്നാണ് അര്‍ത്ഥം. അറേബ്യന്‍ രാജ്യങ്ങളിലും, ഈജിപ്തിലും ശ്രദ്ധേയമായ ഈ ആപ്പ് അവിടുത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന യുവാക്കളാണ് കൂടുതല്‍ ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top