Health

നയന്‍താരയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ സൗന്ദര്യരഹസ്യം എന്താണെന്നറിയണ്ടേ…സൗന്ദര്യവും ശരീരഭംഗിയുമെല്ലാം ഒത്തിണങ്ങിയ ഗ്ലാമര്‍ താരമായ നയന്‍സ് സൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ പിന്തുടരുന്ന ചില രഹസ്യങ്ങളുണ്ട്.

ഏത് കഥാപാത്രത്തിനും യോജിക്കുന്ന തരത്തില്‍ ശരീരം രൂപപ്പെടണമെങ്കില്‍ വര്‍ക്കൗട്ട് ചെയ്തേ മതിയാകൂയെന്ന പക്ഷക്കാരിയാണ് നയന്‍താര. അതുകൊണ്ടുതന്നെ ജിമ്മിലെ വര്‍ക്കൗട്ട് ഒരിക്കലും മുടക്കാറില്ല. കൂടാതെ ബോഡി ഫിറ്റ്‌നസിന് പേഴ്‌സണല്‍ ട്രെയിനറെയും വച്ചിട്ടുണ്ട്.

ഇതിനൊപ്പം ഭക്ഷണത്തിന്റെ കാര്യത്തിലും കാര്യമായ ചില ചിട്ടകളുണ്ട്. ഗോതമ്പുഭക്ഷണമാണ് കൂടുതലും കഴിക്കുന്നത്. ഭക്ഷണത്തിന്റെ അളവില്‍ മിതത്വം പാലിക്കാറുണ്ട്. കൊഴുപ്പുകൂടുതലുള്ള ഭക്ഷണം ഒഴിവാക്കും. എന്നാല്‍ ലൊക്കേഷനുകളില്‍ കിട്ടുന്ന ഭക്ഷണം കഴിക്കുന്നയാളാണ് നയന്‍സ്. പ്രത്യേക മെനുവൊന്നും കൊടുക്കാറില്ലത്രേ. ജ്യൂസും പഴവര്‍ഗങ്ങളും ധാരാളമായി കഴിക്കും. മനസ് കൂടുതല്‍ ശാന്തമാക്കാന്‍ യോഗ ചെയ്യുന്നുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും നന്നായി ഉറങ്ങുന്നതും സൗന്ദര്യ രഹസ്യങ്ങളില്‍ പെടും. എട്ടുമണിക്കൂര്‍ ഉറങ്ങും. അതില്‍ വിട്ടുവീഴ്ചയില്ല. നയന്‍സിന്റെ ചിട്ടകളുടെ കൂട്ടത്തില്‍ ഉച്ചയുറക്കവും പ്രാധാനമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top