Home app

‘നോക്കിയ 8’ ഈ മാസം അവസാനം എത്തും

‘നോക്കിയ 8’ ഈ മാസം അവസാനം വിപണിയില്‍ എത്തും. പിന്‍ഭാഗത്ത് രണ്ട് ക്യാമറകളോടു കൂടിയ നോക്കിയ 8 ന്റെ മനോഹരമായ ചിത്രങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കാള്‍സീസ് ബ്രാന്‍ഡിങ് സ്റ്റിക്കറോട് കൂടിയ ഇരട്ട ക്യാമറകള്‍, 5.3 ഇഞ്ച് QHD ഡിസ്പ്ലെ, ഹോം ബട്ടണില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, കുറഞ്ഞത് 4 ജിബി റാം, എന്നിവയോട് കൂടിയാകും ഫോണ്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

13 മെഗാപിക്സല്‍ സെന്‍സറുകളോടു കൂടിയ ക്യാമറകളും പ്രതീക്ഷിക്കുന്ന നോക്കിയ 8 നെ ഈ വര്‍ഷം അവസാനത്തോടു കൂടി വിപണിയില്‍ എത്തിക്കുവാനാണ് കമ്പനി ശ്രമിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top