ക്ലസ്റ്റര്‍ ബഹിഷ്ക്കരണം പൊതു വിദ്യാഭ്യാസത്തോടുള്ള വെല്ലുവിളിയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ബഹിഷ്ക്കരിച്ച അധ്യാപക സംഘടനയടക്കം ചേര്‍ന്ന് എടുത്ത തീരുമാനമാണ് ക്ലസ്റ്റര്‍ നടത്തിപ്പ്. പൊതു വിദ്യാഭ്യാസത്തിന് ഗുണകരമായ പൊതു നിലപാട് വേണമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ അധ്യാപക വിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷധിച്ചുകൊണ്ടിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി അധ്യാപകര്‍ ക്ലസ്റ്റര്‍ ബഹിഷ്ക്കരിച്ചത്.