Automotive

ജൂപ്പിറ്റര്‍ ക്ലാസിക് പതിപ്പ് വിപണിയില്‍

ടിവിഎസ് മോട്ടോറിന്റെ പുതിയ ജൂപ്പിറ്റര്‍ ക്ലാസിക് പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. കൊച്ചിയില്‍ ടി.വി.എസ്. മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്‍ദാറും റീജണല്‍ സെയില്‍സ് മാനേജര്‍ ബദരി നാരായണനും ചേര്‍ന്നാണ് പുറത്തിറക്കിയത്. ഒട്ടേറെ പുതുമകളും നവീന ഘടകങ്ങളും ചേര്‍ന്നതാണ് ക്ലാസിക് പതിപ്പ്. മികവുറ്റ ഗുണമേന്മയേറിയ റൈഡ്, സുപ്പീരിയര്‍ റൈഡ് കംഫര്‍ട്ട്, സ്റ്റൈലിഷ് റോഡ് പ്രസന്‍സ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

55266 രൂപയാണ് ജൂപിറ്ററിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. സണ്‍ലിറ്റ് ഐവറി ബോഡി കളര്‍, ക്ലാസിക് എഡിഷന്‍ ഡികാള്‍സ്, ലക്ഷണമൊത്ത ഫുള്‍ക്രോം മിറര്‍, ക്ലാസിക് ക്രോം ബ്ലാക്‌റെസ്റ്റ്, യുഎസ്ബി ചാര്‍ജര്‍, വിന്‍ഡ്ഫീല്‍ഡ്, ഡ്യുവല്‍ ടോണ്‍ സീറ്റ്, സില്‍വര്‍ ഓക്പാനലുകള്‍, സ്ലീക് ക്രോം ഫിനിഷ് ഹാന്‍ഡില്‍ ഡാം പെനേഴ്‌സ്, ഡിസ്‌ക് ബ്രേക്ക്, ക്ലാസിക് ഡയല്‍ ആര്‍ട്ട് തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍. 765 എംഎം ആണ് സീറ്റ് ഹൈറ്റ്, ഗ്രൗണ്ട് ക്ലിയറന്‍സ് 150 എംഎം. 5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

മെക്കാനിക്കല്‍ ഫീച്ചേര്‍സ് സ്റ്റാന്‍ഡേര്‍ഡ് ജൂപിറ്ററിന് സമാനമാണ്, 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിന്‍ 7500 ആര്‍പിഎമ്മില്‍ പരമാവധി 7.9 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 8 എന്‍എം ടോര്‍ക്കുമേകും. സി.വി.ടി ട്രാന്‍സ്മിഷനില്‍ എക്കോ, പവര്‍ എന്നീ രണ്ട് ഡ്രൈവിങ് മോഡില്‍ ജൂപിറ്റര്‍ നിയന്ത്രിക്കാം. മുന്നില്‍ ടെലസ്‌കോപ്പിക് സസ്പെന്‍ഷനും ഡിസ്‌ക് ബ്രേക്കും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനും ഡ്രം ബ്രേക്കുമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top