ടിവിഎസ് ജുപിറ്റര്‍ ക്ലാസിക് പുറത്തിറങ്ങി. 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനിലാണ് പുതിയ ടിവിഎസ് ജുപിറ്റര്‍ ക്ലാസിക് എത്തിയിരിക്കുന്നത്. ഫ്രണ്ട് എന്ഡിന് ലഭിക്കുന്ന വിന്‍ഡ്ഷീല്‍ഡും, ക്രോം ഫിനിഷ് നേടിയ റിയര്‍ വ്യൂ മിററും സ്റ്റിച്ചിംഗോട് കൂടിയ ഡ്യൂവല്‍ ടോണ്‍ സീറ്റ്, ക്രോം ഫിനിഷ് നേടിയ പില്യണ്‍ ഗ്രാബ് ഹാന്‍ഡില്‍, പാസഞ്ചര്‍ ബാക്ക് റെസ്റ്റ് എന്നിവയും പുതിയ ജുപിറ്റര്‍ ക്ലാസിക്കിന്റെ ഫീച്ചറുകളാണ്.
7500 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8.4 എന്‍എം ടോര്‍ക്കും ഏകുന്നതാണ് എന്ജിന്. 62 കിലോമീറ്ററെന്ന ബെസ്റ്റ്ഇന്ക്ലാസ് മൈലേജും ജുപിറ്റര്‍ ക്ലാസിക്കില്‍ ടിവിഎസ് വാഗ്ദാനം ചെയ്യുന്നു.
ക്ലാസിക് ഡയല് ആര്‍ട്ട് ഇന്‍സ്ട്രമന്റ് പാനലില്‍ ഇടംപിടിക്കുന്നു. 220 ാാ ഡിസ്ക് ബ്രേക്കാണ് ജുപിറ്റര്‍ ക്ലാസിക്കിന്റെ ഫ്രണ്ട് എന്‍ഡില്‍ ഒരുങ്ങുന്നത് 60,487 രൂപയാണ് എക്സ്ഷോറൂം വില.