ജൂലായില്‍ മാത്രം 10 കോടിയിലധികം ആളുകളാണ് വാട്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് . ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തില്‍ തൊട്ടുപിന്നിലുള്ളത് ഫേയ്സ്ബുക്ക് മെസെഞ്ചര്‍ ആപ്ലിക്കേഷനാണ്.
8.4 കോടിയാളുകളാണ് മെസെഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്തത്. രണ്ട് കോടിയാളുകള്‍ ഡൗണ്‍ലോഡ് ചെയ്ത സ്നാപ്ചാറ്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഫേയ്സ്ബുക്ക് ലൈറ്റ് ആപ്പ് ആറാം സ്ഥാനത്തും മെസഞ്ചര്‍ ലൈറ്റ് ആപ്പ് പത്താം സ്ഥാനത്തുമുണ്ട്.
ഫേയ്സ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനും ഇന്‍സ്റ്റാഗ്രാമും 4 കോടിയോളം പേരാണ് കഴിഞ്ഞമാസം ഡൗണ്‍ലോഡ് ചെയ്തത്. അതായത് ആന്‍ഡ്രോയിഡ് ആപ്പുകളില്‍ ആദ്യ പത്തില്‍ ഭൂരിഭാഗവും ഫേയ്സ്ബുക്കിന്റെ സ്വന്തം ആപ്ലിക്കേഷനുകളാണ്.