Business

ആദായനികുതി റിട്ടേണില്‍ 25 ശതമാനം വര്‍ധനവ്

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തതില്‍ വന്‍ വര്‍ധനവ്. ഈ വര്‍ഷം നികുതി റിട്ടേണ്‍ 25 ശതമാനം വര്‍ധിച്ച് 2.82 കോടി ആയതായി നികുതി വകുപ്പ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 2.22 കോടിയാണ് ആദായ നികുതി റിട്ടേണ്‍ ലഭിച്ചത്. നോട്ട് നിരോധനവും അതിനുശേഷം ആദായ നികുതി വകുപ്പ് കൈകൊണ്ട ഓപ്പറേഷന്‍ ക്ലീന്‍മണി പദ്ധതിയുമാണ് വര്‍ധനയ്ക്ക് കാരണമെന്ന് വകുപ്പ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ഓഗസ്റ്റ് 5 ആയിരുന്നു റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. നോട്ട് നിരോധനത്തിനുശേഷം കൂടുതല്‍ പേര്‍ നികുതി ഘടനയ്ക്കു കീഴില്‍ എത്തിയിട്ടുണ്ടെന്ന് ധനമന്ത്രാലയം പറഞ്ഞു. പ്രത്യക്ഷ നികുതി പിരിവിലും ഇതുമൂലം വര്‍ധനവുണ്ടായിട്ടുണ്ട്. വ്യക്തിഗത വരുമാന നികുതിയുടെ അഡ്വാന്‍സ് പിരിവ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 41.79 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top