നടി പ്രിയാമണി വിവാഹിതയാകുന്നു. ഓഗസ്റ്റ് 23നാണ് വിവാഹം. ഇവന്റ് മാനേജ്മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫാ രാജാണ് വരന്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ മെയിലായിരുന്നു നടന്നത്. കുറേക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.
വിനയന് സംവിധാനം ചെയ്ത സത്യമാണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. പരുത്തി വീരന് എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്.